-
1 രാജാക്കന്മാർ 15:20-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ആസയുടെ അഭ്യർഥനപ്രകാരം ബൻ-ഹദദ് സൈന്യാധിപന്മാരെ ഇസ്രായേൽനഗരങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-ബേത്ത്-മാഖ എന്നിവയും കിന്നേരെത്ത് മുഴുവനും നഫ്താലി ദേശമൊക്കെയും പിടിച്ചടക്കി. 21 ഇത് അറിഞ്ഞ ഉടനെ ബയെശ രാമ പണിയുന്നതു നിറുത്തി തിർസയിലേക്കു+ മടങ്ങി അവിടെ താമസിച്ചു. 22 അപ്പോൾ ആസ യഹൂദയിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി. ഒരാളെപ്പോലും ഒഴിവാക്കിയില്ല. അവർ രാമയിലേക്കു ചെന്ന് ബയെശ പണിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത് ഉപയോഗിച്ച് ആസ രാജാവ് മിസ്‌പയും+ ബന്യാമീനിലെ ഗേബയും+ പണിതു.*
-