27 ഞാൻ അങ്ങയോടു പാപമൊന്നും ചെയ്തിട്ടില്ല; എന്നെ ആക്രമിച്ചുകൊണ്ട് അങ്ങാണു തെറ്റു ചെയ്യുന്നത്. ന്യായാധിപനായ യഹോവ+ ഇന്ന് അമ്മോന്യർക്കും ഇസ്രായേല്യർക്കും ഇടയിൽ വിധി കല്പിക്കട്ടെ.’”
28 എന്നാൽ യിഫ്താഹിന്റെ സന്ദേശം അമ്മോന്യരുടെ രാജാവ് വകവെച്ചില്ല.