-
2 രാജാക്കന്മാർ 11:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അഹസ്യ മരിച്ചെന്നു കണ്ടപ്പോൾ+ അമ്മ അഥല്യ+ രാജവംശത്തിലുള്ള എല്ലാവരെയും കൊന്നുകളഞ്ഞു.+ 2 എന്നാൽ യഹോരാം രാജാവിന്റെ മകളായ, അഹസ്യയുടെ സഹോദരി യഹോശേബ അഹസ്യയുടെ മകനായ യഹോവാശിനെ+ രക്ഷപ്പെടുത്തി. അഥല്യ കൊല്ലാനിരുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് യഹോവാശിനെയും വളർത്തമ്മയെയും യഹോശേബ ഒരു ഉൾമുറിയിൽ കൊണ്ടുപോയി ഒളിപ്പിച്ചു. അഥല്യയുടെ കൈയിൽപ്പെടാതെ യഹോവാശിനെ ഒളിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് യഹോവാശ് മാത്രം കൊല്ലപ്പെട്ടില്ല. 3 യഹോവാശ് വളർത്തമ്മയോടൊപ്പം ആറു വർഷം യഹോവയുടെ ഭവനത്തിൽ ഒളിച്ചുകഴിഞ്ഞു. അഥല്യയാണ് ആ സമയത്ത് ദേശം ഭരിച്ചിരുന്നത്.
-