വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 30:12-16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “നീ ഇസ്രായേൽമ​ക്കളെ എണ്ണി ജനസംഖ്യ കണക്കാക്കുമ്പോഴെല്ലാം+ ഓരോ​രു​ത്ത​നും തന്റെ ജീവനു​വേണ്ടി ആ കണക്കെ​ടു​പ്പി​ന്റെ സമയത്ത്‌ യഹോ​വ​യ്‌ക്കു മോച​ന​വില നൽകണം. അവരുടെ പേര്‌ രേഖ​പ്പെ​ടു​ത്തുമ്പോൾ അവരുടെ മേൽ ബാധ​യൊ​ന്നും വരാതി​രി​ക്കാ​നാണ്‌ ഇത്‌. 13 രേഖയിൽ പേര്‌ വരുന്ന ഓരോ ആളും കൊടുക്കേ​ണ്ടത്‌ ഇതാണ്‌: വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കമ​നു​സ​രിച്ച്‌ അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെ​ലാണ്‌ യഹോ​വ​യ്‌ക്കുള്ള സംഭാവന.+ 14 പേര്‌ രേഖ​പ്പെ​ടു​ത്തിയ, 20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മുള്ള എല്ലാവ​രും യഹോ​വ​യ്‌ക്കുള്ള സംഭാവന കൊടു​ക്കണം.+ 15 നിങ്ങളുടെ ജീവനു പാപപ​രി​ഹാ​രം വരുത്താൻ യഹോ​വ​യ്‌ക്കു സംഭാവന കൊടു​ക്കുമ്പോൾ അര ശേക്കെൽ* മാത്രം കൊടു​ക്കുക. സമ്പന്നർ കൂടു​ത​ലോ ദരിദ്രർ കുറവോ കൊടുക്കേ​ണ്ട​തില്ല. 16 നീ ഇസ്രായേ​ല്യ​രിൽനിന്ന്‌ പാപപ​രി​ഹാ​ര​ത്തി​നുള്ള ആ വെള്ളി​പ്പണം വാങ്ങി സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ലെ സേവന​ങ്ങൾക്കുവേണ്ടി കൊടു​ക്കുക. നിങ്ങളു​ടെ ജീവനു പാപപ​രി​ഹാ​രം വരുത്താൻ ഇത്‌ ഇസ്രായേ​ല്യർക്കുവേണ്ടി യഹോ​വ​യു​ടെ മുന്നിൽ ഒരു സ്‌മാ​ര​ക​മാ​യി ഉതകട്ടെ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക