-
2 രാജാക്കന്മാർ 14:11-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ അമസ്യ അതു ശ്രദ്ധിച്ചില്ല.+
അതുകൊണ്ട് ഇസ്രായേൽരാജാവായ യഹോവാശ് അയാൾക്കു നേരെ വന്നു. യഹോവാശും യഹൂദാരാജാവായ അമസ്യയും യഹൂദയിലെ ബേത്ത്-ശേമെശിൽവെച്ച് ഏറ്റുമുട്ടി.+ 12 ഇസ്രായേൽ യഹൂദയെ തോൽപ്പിച്ചു. അങ്ങനെ അവർ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക്* ഓടിപ്പോയി. 13 ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ അഹസ്യയുടെ മകനായ യഹോവാശിന്റെ മകൻ അമസ്യയെ ബേത്ത്-ശേമെശിൽവെച്ച് പിടികൂടി. എന്നിട്ട് അമസ്യയെയുംകൊണ്ട് യരുശലേമിലേക്കു വന്ന് എഫ്രയീംകവാടംമുതൽ+ കോൺകവാടംവരെ+ 400 മുഴം* നീളത്തിൽ നഗരമതിൽ പൊളിച്ചുകളഞ്ഞു. 14 യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലെ ഖജനാവുകളിലും ഉണ്ടായിരുന്ന മുഴുവൻ സ്വർണവും വെള്ളിയും എല്ലാ ഉപകരണങ്ങളും യഹോവാശ് കൊണ്ടുപോയി. ചിലരെ ബന്ദികളായി പിടിക്കുകയും ചെയ്‌തു. എന്നിട്ട് ശമര്യയിലേക്കു മടങ്ങി.
-