-
2 രാജാക്കന്മാർ 16:10-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ആഹാസ് രാജാവ് അസീറിയൻ രാജാവായ തിഗ്ലത്ത്-പിലേസരിനെ കാണാൻ ദമസ്കൊസിലേക്കു ചെന്നു. അവിടെയുണ്ടായിരുന്ന യാഗപീഠം കണ്ടപ്പോൾ ആഹാസ് രാജാവ് അതിന്റെ മാതൃകയും അതിന്റെ പണിയും വിവരിക്കുന്ന ഒരു രൂപരേഖ പുരോഹിതനായ ഉരിയയ്ക്ക് അയച്ചുകൊടുത്തു.+ 11 ആഹാസ് രാജാവ് ദമസ്‌കൊസിൽനിന്ന് കൊടുത്തയച്ച നിർദേശങ്ങൾക്കു ചേർച്ചയിൽ ഉരിയ പുരോഹിതൻ+ ഒരു യാഗപീഠം പണിതു.+ രാജാവ് അവിടെനിന്ന് തിരികെ എത്തുന്നതിനു മുമ്പുതന്നെ ഉരിയ അതിന്റെ പണി പൂർത്തിയാക്കി. 12 ദമസ്‌കൊസിൽനിന്ന് തിരികെ എത്തിയ രാജാവ് യാഗപീഠം കണ്ട് അതിന് അടുത്ത് ചെന്ന് അതിൽ യാഗങ്ങൾ അർപ്പിച്ചു.+ 13 രാജാവ് അതിൽ ദഹനയാഗങ്ങളും ധാന്യയാഗങ്ങളും ദഹിപ്പിച്ചു.* അതിൽ പാനീയയാഗങ്ങൾ ഒഴിക്കുകയും സഹഭോജനബലികളുടെ രക്തം തളിക്കുകയും ചെയ്‌തു.
-