18 ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ മൂന്നാം വർഷം യഹൂദാരാജാവായ ആഹാസിന്റെ+ മകൻ ഹിസ്‌കിയ+ രാജാവായി. 2 രാജാവാകുമ്പോൾ ഹിസ്കിയയ്ക്ക് 25 വയസ്സായിരുന്നു. 29 വർഷം ഹിസ്‌കിയ യരുശലേമിൽ ഭരണം നടത്തി. സെഖര്യയുടെ മകളായ അബിയായിരുന്നു ഹിസ്കിയയുടെ അമ്മ.+