-
1 ദിനവൃത്താന്തം 15:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.
17 അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോദരന്മാരിൽ, ബേരെഖ്യയുടെ മകനായ ആസാഫിനെയും+ അവരുടെ സഹോദരന്മാരായ മെരാര്യരിൽനിന്ന് കൂശായയുടെ മകൻ ഏഥാനെയും+ നിയമിച്ചു.
-
-
1 ദിനവൃത്താന്തം 25:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പിന്നെ ദാവീദും സേവകവിഭാഗങ്ങളുടെ തലവന്മാരും കൂടി ആസാഫിന്റെയും ഹേമാന്റെയും യദൂഥൂന്റെയും+ ആൺമക്കളിൽ ചിലരെ കിന്നരം, തന്ത്രിവാദ്യങ്ങൾ,+ ഇലത്താളം+ എന്നിവയുടെ അകമ്പടിയോടെ പ്രവചിക്കാൻവേണ്ടി നിയമിച്ചു. ഈ സേവനത്തിനുവേണ്ടി നിയമിതരായവർ ഇവരാണ്: 2 ആസാഫിന്റെ ആൺമക്കളിൽനിന്ന് സക്കൂർ, യോസേഫ്, നെഥന്യ, അശരേല. ഇവരാണു രാജാവിന്റെ നിർദേശപ്രകാരം ആസാഫിന്റെ നേതൃത്വത്തിൽ പ്രവചിച്ച ആസാഫിന്റെ ആൺമക്കൾ.
-