വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 16:41, 42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവ​രെ​യും പേര്‌ വിളിച്ച്‌ തിര​ഞ്ഞെ​ടുത്ത ചില​രെ​യും, ‘യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌’ ആയതു​കൊണ്ട്‌ ദൈവ​ത്തോ​ടു നന്ദി പറയാൻ+ നിയോ​ഗി​ച്ചു. 42 ഹേമാനും+ യദൂഥൂ​നും സത്യ​ദൈ​വത്തെ സ്‌തുതിക്കാൻ* സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കു​ക​യും കാഹളം മുഴക്കു​ക​യും ഇലത്താളം കൊട്ടു​ക​യും ചെയ്‌തു. യദൂഥൂ​ന്റെ ആൺമക്കൾക്കായിരുന്നു+ കവാട​ത്തി​ന്റെ ചുമതല.

  • 2 ദിനവൃത്താന്തം 5:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പുരോഹിതന്മാർ വിശു​ദ്ധ​സ്ഥ​ല​ത്തു​നിന്ന്‌ പുറത്ത്‌ വന്നപ്പോൾ (അവിടെ എത്തിയി​രുന്ന എല്ലാ പുരോ​ഹി​ത​ന്മാ​രും, വിഭാഗം ഏതെന്നു നോക്കാതെ+ എല്ലാവ​രും, തങ്ങളെ​ത്തന്നെ ശുദ്ധീ​ക​രി​ച്ചി​രു​ന്നു.)+ 12 ആസാഫ്‌,+ ഹേമാൻ,+ യദൂഥൂൻ,+ അവരുടെ ആൺമക്കൾ, അവരുടെ സഹോ​ദ​ര​ന്മാർ എന്നിവർ അടങ്ങുന്ന ലേവ്യഗായകർ+ മേത്തരം വസ്‌ത്രം ധരിച്ച്‌ ഇലത്താ​ള​ങ്ങ​ളും തന്ത്രി​വാ​ദ്യ​ങ്ങ​ളും കിന്നര​ങ്ങ​ളും പിടി​ച്ചു​കൊണ്ട്‌ യാഗപീ​ഠ​ത്തി​ന്റെ കിഴക്കു​വ​ശത്ത്‌ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. കാഹളം ഊതി​ക്കൊണ്ട്‌ 120 പുരോഹിതന്മാരും+ അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

  • 2 ദിനവൃത്താന്തം 35:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ദാവീദ്‌, ആസാഫ്‌,+ ഹേമാൻ, രാജാ​വി​ന്റെ ദിവ്യ​ദർശി​യായ യദൂഥൂൻ+ എന്നിവർ കല്‌പി​ച്ചി​രു​ന്ന​ത​നു​സ​രിച്ച്‌ ഗായക​രായ ആസാഫി​ന്റെ ആൺമക്കൾ+ തങ്ങളുടെ സ്ഥാനങ്ങ​ളിൽ നിന്നു;+ കാവൽക്കാർ കവാട​ങ്ങൾക്കു കാവൽ നിന്നു.+ അവരുടെ സഹോ​ദ​ര​ന്മാ​രായ ലേവ്യർ അവർക്കു​വേണ്ടി ഒരുക്കങ്ങൾ നടത്തി​യ​തു​കൊണ്ട്‌ അവർക്ക്‌ ആർക്കും തങ്ങളുടെ സേവന​ത്തിൽനിന്ന്‌ മാറി​നിൽക്കേ​ണ്ടി​വ​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക