-
1 ദിനവൃത്താന്തം 28:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 തനിക്കു ദൈവാത്മാവ് വെളിപ്പെടുത്തിയ രൂപരേഖ മുഴുവൻ—അതായത്, യഹോവയുടെ ഭവനത്തിന്റെ മുറ്റങ്ങളുടെയും+ അതിനു ചുറ്റുമുള്ള എല്ലാ ഊണുമുറികളുടെയും സത്യദൈവത്തിന്റെ ഭവനത്തിലെ ഖജനാവുകളുടെയും വിശുദ്ധീകരിച്ച* വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്ന ഖജനാവുകളുടെയും+ രൂപരേഖ—ദാവീദ് മകനു കൊടുത്തു. 13 പുരോഹിതന്മാരുടെയും ലേവ്യരുടെയും വിഭാഗങ്ങളെക്കുറിച്ചും+ യഹോവയുടെ ഭവനത്തിലെ സേവനത്തോടു ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളെക്കുറിച്ചും യഹോവയുടെ ഭവനത്തിലെ സേവനത്തിന് ഉപയോഗിച്ചിരുന്ന എല്ലാ ഉപകരണങ്ങളെക്കുറിച്ചും ദാവീദ് ശലോമോനു നിർദേശങ്ങൾ നൽകി.
-
-
2 ദിനവൃത്താന്തം 8:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ശലോമോൻ അപ്പനായ ദാവീദ് കല്പിച്ചിരുന്നതുപോലെ പുരോഹിതന്മാരെ വിഭാഗങ്ങളായി തിരിച്ച്+ ശുശ്രൂഷയ്ക്കു നിയമിച്ചു. പതിവനുസരിച്ച് ദിവസവും ദൈവത്തെ സ്തുതിക്കാനും+ പുരോഹിതന്മാരുടെ മുമ്പാകെ ശുശ്രൂഷിക്കാനും വേണ്ടി ലേവ്യരെയും അതാതു സ്ഥാനങ്ങളിൽ നിയമിച്ചു. കൂടാതെ ഓരോ വിഭാഗത്തിലുമുള്ള കാവൽക്കാരെ വ്യത്യസ്തകവാടങ്ങളിൽ നിയമിച്ചു.+ ഇങ്ങനെയെല്ലാം ചെയ്യണമെന്നു ദൈവപുരുഷനായ ദാവീദ് കല്പിച്ചിരുന്നു.
-