-
1 രാജാക്കന്മാർ 8:65, 66വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
65 ആ സമയത്ത് ശലോമോൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ 7 ദിവസവും പിന്നീടൊരു 7 ദിവസവും, ആകെ 14 ദിവസം, ഉത്സവം+ ആചരിച്ചു. ലബോ-ഹമാത്ത്* മുതൽ താഴെ ഈജിപ്ത് നീർച്ചാൽ*+ വരെയുള്ള ദേശത്തുനിന്ന് വലിയൊരു കൂട്ടം ഇസ്രായേല്യർ കൂടിവന്നു. 66 പിറ്റെ ദിവസം* ശലോമോൻ ജനത്തെ പറഞ്ഞയച്ചു. രാജാവിനെ അനുഗ്രഹിച്ചശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീദിനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദിച്ചുകൊണ്ട് സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവരവരുടെ വീടുകളിലേക്കു തിരിച്ചുപോയി.
-