-
1 ദിനവൃത്താന്തം 15:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 തന്ത്രിവാദ്യങ്ങൾ, കിന്നരങ്ങൾ,+ ഇലത്താളങ്ങൾ+ എന്നീ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ സന്തോഷത്തോടെ പാട്ടു പാടാൻവേണ്ടി, ഗായകരായ അവരുടെ സഹോദരന്മാരെ നിയമിക്കാൻ ദാവീദ് ലേവ്യരുടെ തലവന്മാരോട് ആവശ്യപ്പെട്ടു.
17 അങ്ങനെ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും+ ഹേമാന്റെ സഹോദരന്മാരിൽ, ബേരെഖ്യയുടെ മകനായ ആസാഫിനെയും+ അവരുടെ സഹോദരന്മാരായ മെരാര്യരിൽനിന്ന് കൂശായയുടെ മകൻ ഏഥാനെയും+ നിയമിച്ചു.
-
-
നെഹമ്യ 11:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 ആസാഫിന്റെ+ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യയും.+ ഇദ്ദേഹം പ്രാർഥനയുടെ സമയത്ത് സ്‌തുതിഗീതങ്ങൾക്കു+ നേതൃത്വം കൊടുത്തിരുന്ന സംഗീതസംഘനായകനായിരുന്നു. രണ്ടാം സ്ഥാനം വഹിച്ചിരുന്ന ബക്ബുക്കിയ, യദൂഥൂന്റെ+ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകനായ അബ്ദ എന്നിവരും ഇക്കൂട്ടത്തിൽപ്പെടും.
-