-
എസ്ഥേർ 5:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അതു കേട്ട്, ഭാര്യ സേരെശും ഹാമാന്റെ സ്നേഹിതരും അയാളോടു പറഞ്ഞു: “50 മുഴം* ഉയരമുള്ള ഒരു സ്‌തംഭം നാട്ടുക. എന്നിട്ട്, മൊർദെഖായിയെ അതിൽ തൂക്കണമെന്നു രാവിലെ രാജാവിനോടു പറയണം.+ പിന്നെ രാജാവിനോടൊപ്പം വിരുന്നിനു പോയി സന്തോഷിച്ചുകൊള്ളൂ.” ഈ നിർദേശം ഹാമാന് ഇഷ്ടപ്പെട്ടു. അയാൾ സ്‌തംഭം നാട്ടി.
-
-
എസ്ഥേർ 7:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അങ്ങനെ അവർ ഹാമാനെ, അയാൾ മൊർദെഖായിക്കുവേണ്ടി ഒരുക്കിയ സ്തംഭത്തിൽത്തന്നെ തൂക്കി. അതോടെ രാജാവിന്റെ ഉഗ്രകോപം അടങ്ങി.
-
-
എസ്ഥേർ 9:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അങ്ങനെ ചെയ്യാൻ രാജാവ് കല്‌പന കൊടുത്തു. ശൂശനിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ഹാമാന്റെ പത്ത് ആൺമക്കളെ തൂക്കുകയും ചെയ്‌തു.
-