12 ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.+ സഹായത്തിനായി ഞങ്ങൾ അങ്ങയിലേക്കു നോക്കുന്നു.+ ഞങ്ങളുടെ ദൈവമേ, അങ്ങ് അവരെ ന്യായം വിധിക്കില്ലേ?”+
10 മരണത്തിന്റെ വായിൽനിന്നെന്നപോലെ അത്ര ഭയങ്കരമായ വിപത്തിൽനിന്നാണു ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഇനിയും ദൈവം ഞങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ ദൈവത്തിൽ ഞങ്ങൾ പ്രത്യാശ വെക്കുന്നു.+