-
1 ശമുവേൽ 30:23-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അപ്പോൾ ദാവീദ് പറഞ്ഞു: “എന്റെ സഹോദരന്മാരേ, യഹോവ നമുക്കു തന്നവയുടെ കാര്യത്തിൽ നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ദൈവമല്ലേ നമ്മളെ സംരക്ഷിക്കുകയും നമ്മുടെ നേരെ വന്ന കവർച്ചപ്പടയെ നമ്മുടെ കൈയിൽ ഏൽപ്പിക്കുകയും ചെയ്‌തത്?+ 24 നിങ്ങൾ ഇപ്പറഞ്ഞതിനോട് ആർക്കെങ്കിലും യോജിക്കാൻ പറ്റുമോ? യുദ്ധത്തിനു പോയവനും സാധനസാമഗ്രികളുടെ അടുത്ത് ഇരുന്നവനും ഒരേ ഓഹരിയായിരിക്കും.+ എല്ലാവരും ഒരുമിച്ച് ഓഹരി പങ്കിടും.”+ 25 അന്നുമുതൽ ദാവീദ് ഇത് ഇസ്രായേലിന് ഒരു ചട്ടവും നിയമവും ആക്കി. അത് ഇന്നുവരെയും തുടരുന്നു.
-