-
ആവർത്തനം 6:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 നീ അവന് ഇങ്ങനെ പറഞ്ഞുകൊടുക്കണം: ‘നമ്മൾ ഈജിപ്തിൽ ഫറവോന് അടിമകളായിരുന്നു. എന്നാൽ യഹോവ തന്റെ ബലമുള്ള കൈകൊണ്ട് അവിടെനിന്ന് നമ്മളെ പുറത്ത് കൊണ്ടുവന്നു.
-
-
ആവർത്തനം 11:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 “എന്റെ ഈ വാക്കുകൾ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും പതിപ്പിക്കുകയും ഒരു ഓർമിപ്പിക്കലായി നിങ്ങളുടെ കൈയിൽ കെട്ടുകയും വേണം; ഒരു പട്ടപോലെ അവ നിന്റെ നെറ്റിയിലുണ്ടായിരിക്കണം.*+ 19 നിങ്ങൾ വീട്ടിലായിരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവ നിങ്ങളുടെ മക്കൾക്കു പഠിപ്പിച്ചുകൊടുക്കണം.+
-
-
യോശുവ 4:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഇതു നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കട്ടെ. ‘എന്തിനാണ് ഈ കല്ലുകൾ’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ* ചോദിച്ചാൽ+ 7 നിങ്ങൾ അവരോടു പറയണം: ‘യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന്റെ മുന്നിൽ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കു നിലച്ചതിന്റെ+ ഓർമയ്ക്കാണ് ഇത്. പെട്ടകം യോർദാൻ കടന്നപ്പോൾ വെള്ളത്തിന്റെ ഒഴുക്കു നിന്നു. ഈ കല്ലുകൾ ഇസ്രായേൽ ജനത്തിന് ദീർഘകാലത്തേക്കുള്ള ഒരു സ്മാരകമായിരിക്കും.’”*+
-