2 എന്നാൽ ഈ അവസാനനാളുകളിൽ ദൈവം നമ്മളോടു പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു.+ പുത്രനെയാണു ദൈവം എല്ലാത്തിനും അവകാശിയായി നിയമിച്ചിരിക്കുന്നത്;+ പുത്രനിലൂടെയാണു ദൈവം വ്യവസ്ഥിതികൾ* സൃഷ്ടിച്ചത്.+
15 ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോകത്തിന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താവിന്റെ ക്രിസ്‌തുവിന്റെയും+ ആയിരിക്കുന്നു; കർത്താവ് എന്നുമെന്നേക്കും രാജാവായി ഭരിക്കും”+ എന്ന് ആകാശത്തുനിന്ന് ഉച്ചത്തിൽ പറയുന്നതു കേട്ടു.