-
യിരെമ്യ 7:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 പക്ഷേ ഞാൻ അവരോട് ഇങ്ങനെ കല്പിച്ചിരുന്നു: “എന്റെ വാക്കു കേട്ടനുസരിക്കൂ! അങ്ങനെയെങ്കിൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആകും.+ ഞാൻ കല്പിക്കുന്ന വഴിയേ നിങ്ങൾ നടക്കണം; അപ്പോൾ നിങ്ങൾക്കു നല്ലതു വരും.”’+ 24 എന്നാൽ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല.+ പകരം, അവർ ശാഠ്യപൂർവം തങ്ങളുടെ ദുഷ്ടഹൃദയത്തെ അനുസരിച്ച് തങ്ങൾക്കു തോന്നിയ വഴികളിൽ* നടന്നു;+ അവർ മുന്നോട്ടല്ല, പിന്നോട്ടാണു പോയത്.
-
-
യിരെമ്യ 11:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 കാരണം, നിങ്ങളുടെ പൂർവികരെ ഈജിപ്ത് ദേശത്തുനിന്ന് വിടുവിച്ച് കൊണ്ടുപോന്ന നാൾമുതൽ ഇന്നുവരെ, “എന്റെ വാക്കു കേട്ടനുസരിക്കുക” എന്നു ഞാൻ അവരെ കാര്യമായി ഉപദേശിച്ചതാണ്; പല തവണ* ഞാൻ ഇങ്ങനെ ചെയ്‌തു.+ 8 പക്ഷേ അവർ ശ്രദ്ധിക്കുകയോ ചെവി ചായിക്കുകയോ ചെയ്‌തില്ല. പകരം, ഓരോരുത്തനും ശാഠ്യത്തോടെ തന്റെ ദുഷ്ടഹൃദയത്തെ അനുസരിച്ച് നടന്നു.+ അതുകൊണ്ട് ഈ ഉടമ്പടിയിൽ പറഞ്ഞിരുന്നതെല്ലാം ഞാൻ അവരുടെ മേൽ വരുത്തി; ഉടമ്പടിയിലെ വ്യവസ്ഥകൾ അനുസരിക്കാൻ കല്പിച്ചിട്ടും അവർ അതിനു കൂട്ടാക്കിയില്ലല്ലോ.’”
-