-
യശയ്യ 6:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഉസ്സീയ രാജാവ് മരിച്ച വർഷം,+ യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു.+ ദൈവത്തിന്റെ വസ്‌ത്രം ആലയത്തിൽ നിറഞ്ഞുനിന്നു. 2 സാറാഫുകൾ ദൈവത്തിനു മീതെ നിൽക്കുന്നുണ്ടായിരുന്നു. ഓരോ സാറാഫിനും ആറു ചിറകുണ്ടായിരുന്നു. രണ്ടെണ്ണംകൊണ്ട് അവർ* മുഖം മറച്ചു; രണ്ടെണ്ണംകൊണ്ട് കാലുകൾ മറച്ചു; രണ്ടെണ്ണംകൊണ്ട് പറന്നു.
3 അവർ പരസ്‌പരം ഇങ്ങനെ വിളിച്ചുപറഞ്ഞു:
“സൈന്യങ്ങളുടെ അധിപനായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ!+
ഭൂമി മുഴുവൻ ദൈവത്തിന്റെ തേജസ്സു നിറഞ്ഞിരിക്കുന്നു.”
-
-
യഹസ്‌കേൽ 1:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗവും അതിന്റെ മുകൾഭാഗവും രജതസ്വർണംപോലെ+ തിളങ്ങുന്നതു ഞാൻ കണ്ടു. അവിടെനിന്ന് തീ പുറപ്പെടുന്നതുപോലെ എനിക്കു തോന്നി. അരയ്‌ക്കു കീഴ്പോട്ടു തീപോലെ തോന്നിക്കുന്ന ഒന്നു ഞാൻ കണ്ടു.+ ഉജ്ജ്വലമായ ഒരു പ്രഭാവലയം ആ രൂപത്തിനു ചുറ്റുമുണ്ടായിരുന്നു. 28 മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭയായിരുന്നു അതിന്. ആ പ്രഭാവലയം കാഴ്ചയിൽ അങ്ങനെയായിരുന്നു. അത് യഹോവയുടെ തേജസ്സുപോലെ തോന്നി.+ അതു കണ്ട് ഞാൻ കമിഴ്ന്നുവീണു. അപ്പോൾ, ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു.
-