-
ദാനിയേൽ 9:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഞാൻ ഇങ്ങനെ സംസാരിക്കുകയും പ്രാർഥിക്കുകയും എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങൾ ഏറ്റുപറയുകയും ദൈവത്തിന്റെ വിശുദ്ധപർവതത്തോടു+ പ്രീതി കാണിക്കണമെന്ന് എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. 21 അതെ, ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, നേരത്തേ ഞാൻ ദർശനത്തിൽ കണ്ട+ ഗബ്രിയേൽ എന്നയാൾ+ എന്റെ അടുത്ത് വന്നു. ഞാൻ അപ്പോൾ ആകെ അവശനായിരുന്നു; വൈകുന്നേരത്തെ കാഴ്‌ച അർപ്പിക്കുന്ന സമയമായിരുന്നു അത്.
-