-
പ്രവൃത്തികൾ 13:34-37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 ഇനി ഒരിക്കലും ജീർണിക്കാത്ത വിധം ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ദാവീദിനോടു കാണിക്കുമെന്നു വാഗ്ദാനം ചെയ്ത വിശ്വസ്തമായ* അചഞ്ചലസ്നേഹം ഞാൻ നിങ്ങളോടു കാണിക്കും.’+ 35 മറ്റൊരു സങ്കീർത്തനത്തിൽ ഇങ്ങനെയും പറയുന്നു: ‘അങ്ങയുടെ വിശ്വസ്തൻ ജീർണിച്ചുപോകാൻ അങ്ങ് അനുവദിക്കില്ല.’+ 36 ദാവീദ് ജീവിതകാലം മുഴുവൻ ദൈവത്തെ സേവിച്ച്* ഒടുവിൽ മരിച്ചു.* പൂർവികരോടൊപ്പം അടക്കം ചെയ്ത ദാവീദിന്റെ ശരീരം ജീർണിച്ചുപോയി.+ 37 എന്നാൽ ദൈവം ഉയിർപ്പിച്ചവന്റെ ശരീരം ജീർണിച്ചില്ല.+
-