4 അഹരോൻ ആ സ്വർണംകൊണ്ട് ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച് രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്ത് ദേശത്തുനിന്ന് നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+
12 യഹോവ എന്നോടു പറഞ്ഞു: ‘എഴുന്നേറ്റ് വേഗം താഴേക്കു ചെല്ലുക. നീ ഈജിപ്തിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം വഷളത്തം കാണിച്ചിരിക്കുന്നു.+ ഞാൻ അവരോടു കല്‌പിച്ച വഴിയിൽനിന്ന് അവർ പെട്ടെന്നു മാറിപ്പോയി. അവർ തങ്ങൾക്കുവേണ്ടി ഒരു ലോഹവിഗ്രഹം* ഉണ്ടാക്കിയിരിക്കുന്നു.’+