-
എബ്രായർ 12:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 മനുഷ്യരായ പിതാക്കന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാനിച്ചല്ലോ. ആ സ്ഥിതിക്ക്, നമ്മൾ ജീവനോടിരിക്കാൻ നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?+ 10 അവർക്കു നല്ലതെന്നു തോന്നിയ വിധത്തിൽ അൽപ്പകാലം മാത്രമാണ് അവർ നമുക്കു ശിക്ഷണം തന്നത്. എന്നാൽ ദൈവം ശിക്ഷണം തരുന്നതു നമുക്കു നല്ലതു വരാനും അങ്ങനെ നമ്മൾ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കാളികളാകാനും വേണ്ടിയാണ്.+ 11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.
-