-
ഉൽപത്തി 33:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അപ്പോൾ ഏശാവ് ഓടിച്ചെന്ന് യാക്കോബിനെ സ്വീകരിച്ചു, യാക്കോബിനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞു. 5 സ്‌ത്രീകളെയും കുട്ടികളെയും കണ്ടപ്പോൾ ഏശാവ് ചോദിച്ചു: “നിന്നോടൊപ്പമുള്ള ഇവർ ആരാണ്?” അതിന് യാക്കോബ്, “അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞ് നൽകിയ കുട്ടികളാണ്+ ഇവർ” എന്നു പറഞ്ഞു.
-
-
ഉൽപത്തി 48:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യാക്കോബ് യോസേഫിനോടു പറഞ്ഞു:
“സർവശക്തനായ ദൈവം കനാൻ ദേശത്തെ ലുസിൽവെച്ച് എനിക്കു പ്രത്യക്ഷനായി, എന്നെ അനുഗ്രഹിച്ചു.+ 4 ദൈവം എന്നോടു പറഞ്ഞു: ‘ഇതാ, ഞാൻ നിന്നെ സന്താനസമൃദ്ധിയുള്ളവനായി വർധിപ്പിക്കുന്നു! നിന്നെ ഞാൻ ജനതകളുടെ ഒരു സഭയാക്കി മാറ്റുകയും+ നിനക്കു ശേഷം നിന്റെ സന്തതിക്ക്* ഈ ദേശം ദീർഘകാലത്തേക്ക് ഒരു അവകാശമായി കൊടുക്കുകയും ചെയ്യും.’+
-