-
പുറപ്പാട് 8:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അങ്ങനെ അഹരോൻ ഈജിപ്തിലെ വെള്ളത്തിന്മേൽ കൈ നീട്ടി; തവളകൾ കയറിവന്ന് ഈജിപ്ത് ദേശം മുഴുവൻ നിറഞ്ഞു.
-
-
പുറപ്പാട് 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അങ്ങനെ അവർ ഒരു ചൂളയിൽനിന്ന് പുകക്കരിയും എടുത്ത് ഫറവോന്റെ മുന്നിൽ ചെന്ന് നിന്നു. മോശ അതു വായുവിലേക്ക് എറിഞ്ഞു. അതു മനുഷ്യന്റെയും മൃഗത്തിന്റെയും മേൽ, പഴുത്ത് വീങ്ങുന്ന പരുക്കളായി മാറി.
-
-
പുറപ്പാട് 10:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “നിന്റെ കൈ ഈജിപ്ത് ദേശത്തിന്മേൽ നീട്ടി വെട്ടുക്കിളികളെ വരുത്തുക. അവ വന്ന് ഈജിപ്ത് ദേശത്തെ എല്ലാ പച്ചസസ്യവും, ആലിപ്പഴം ബാക്കി വെച്ചതെല്ലാം, തിന്നുതീർക്കട്ടെ.”
-
-
പുറപ്പാട് 10:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഈജിപ്ത് ദേശത്തിന്മേൽ ഇരുട്ട് ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്കു നീട്ടുക. തൊട്ടുനോക്കാനാകുന്നത്ര കനത്ത കൂരിരുട്ടു ദേശത്തെ മൂടട്ടെ.”
-