-
പ്രവൃത്തികൾ 4:25-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഞങ്ങളുടെ പൂർവികനും അങ്ങയുടെ ദാസനും ആയ ദാവീദിലൂടെ+ പരിശുദ്ധാത്മാവ് മുഖാന്തരം അങ്ങ് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: ‘ജനതകൾ ക്ഷോഭിച്ചതും ജനങ്ങൾ നടക്കാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചതും എന്തിന്? 26 യഹോവയ്‌ക്കും* ദൈവത്തിന്റെ അഭിഷിക്തനും* എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ സംഘടിക്കുകയും ചെയ്‌തു.’+ 27 അങ്ങ് അഭിഷേകം ചെയ്‌ത അങ്ങയുടെ വിശുദ്ധദാസനായ യേശുവിന്+ എതിരെ ഹെരോദും പൊന്തിയൊസ് പീലാത്തൊസും+ ഇസ്രായേൽ ജനവും മറ്റു ജനതകളിൽപ്പെട്ടവരും ഈ നഗരത്തിൽ ഒന്നിച്ചുകൂടിയല്ലോ. 28 അങ്ങയുടെ ഇഷ്ടത്തിനു ചേർച്ചയിൽ അങ്ങയുടെ ശക്തിയാൽ അങ്ങ് മുമ്പുതന്നെ നിർണയിച്ച കാര്യങ്ങൾ+ നിവർത്തിക്കാൻ അവർ കൂടിവന്നു.
-