-
സഭാപ്രസംഗകൻ 9:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഏതാനും പുരുഷന്മാരുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു. ബലവാനായ ഒരു രാജാവ് ആ നഗരത്തിന് എതിരെ വന്ന് അതിനെ വളഞ്ഞ് ശക്തമായ ഉപരോധം ഏർപ്പെടുത്തി. 15 ദരിദ്രനെങ്കിലും ബുദ്ധിമാനായ ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. തന്റെ ജ്ഞാനത്താൽ അവൻ ആ നഗരം സംരക്ഷിച്ചു. ആ ദരിദ്രനെ പക്ഷേ ആരും ഓർത്തില്ല.+
-
-
യാക്കോബ് 2:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങളുടെ യോഗത്തിലേക്കു സ്വർണമോതിരങ്ങളും മനോഹരമായ വസ്ത്രങ്ങളും അണിഞ്ഞ ഒരാളും മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരു ദരിദ്രനും കടന്നുവരുമ്പോൾ, 3 മനോഹരമായ വസ്‌ത്രം ധരിച്ചയാൾക്കു പ്രത്യേകപരിഗണന നൽകി അയാളോട്, “ഇതാ, ഇവിടെ സുഖമായിരുന്നാലും” എന്നും ദരിദ്രനോട്, “നീ അവിടെ നിൽക്ക്” അല്ലെങ്കിൽ, “അവിടെ നിലത്ത്* ഇരിക്ക്” എന്നും നിങ്ങൾ പറയാറുണ്ടോ?+
-