22 അവൻ പെട്ടെന്ന് അവളുടെ പുറകേ പോകുന്നു.
അറുക്കാൻ കൊണ്ടുപോകുന്ന കാളയെപ്പോലെ,
തടിവിലങ്ങിൽ ഇടാൻ കൊണ്ടുപോകുന്ന വിഡ്ഢിയെപ്പോലെ, അതാ അവൻ പോകുന്നു.+
23 ഒടുവിൽ അവന്റെ കരളിൽ അമ്പു തറയ്‌ക്കും;
കെണിയിലേക്കു പറന്നടുക്കുന്ന ഒരു പക്ഷിയെപ്പോലെ, തന്റെ ജീവൻ നഷ്ടപ്പെടുമെന്ന് അറിയാതെ അവൻ പോകുന്നു.+