23 ദാവീദിനെ കണ്ട മാത്രയിൽ അബീഗയിൽ തിടുക്കത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്റെ മുന്നിൽ മുട്ടുകുത്തി നിലംവരെ കുമ്പിട്ടു. 24 എന്നിട്ട്, ദാവീദിന്റെ കാൽക്കൽ വീണ് പറഞ്ഞു: “എന്റെ യജമാനനേ, കുറ്റം എന്റെ മേൽ ഇരിക്കട്ടെ. അങ്ങയുടെ ഈ ദാസി പറഞ്ഞുകൊള്ളട്ടേ, അങ്ങ് കേൾക്കേണമേ.