11 പക്ഷേ, ഞാൻ എന്റെ കൈകളുടെ പ്രയത്നത്തെയും കഠിനാധ്വാനത്തെയും കുറിച്ച് ചിന്തിച്ചപ്പോൾ,+ എല്ലാം വ്യർഥമാണെന്നു കണ്ടു. അവയെല്ലാം കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.+ വാസ്‌തവത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+
27 നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവൻ നേടിത്തരുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി+ പ്രയത്നിക്കുക. മനുഷ്യപുത്രൻ നിങ്ങൾക്ക് അതു തരും. കാരണം പിതാവായ ദൈവം മനുഷ്യപുത്രന്റെ മേൽ തന്റെ അംഗീകാരത്തിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു.”+