6 അപ്പോൾ രഹബെയാം രാജാവ് അപ്പനായ ശലോമോന്റെ കാലത്ത് ശലോമോനെ സേവിച്ചിരുന്ന പ്രായമുള്ള പുരുഷന്മാരുമായി* കൂടിയാലോചിച്ചു. രാജാവ് അവരോടു ചോദിച്ചു: “ഈ ജനത്തിനു ഞാൻ എന്തു മറുപടി കൊടുക്കണം, എന്താണു നിങ്ങളുടെ അഭിപ്രായം?”
8 എന്നാൽ പ്രായമുള്ള പുരുഷന്മാർ കൊടുത്ത ഉപദേശം രഹബെയാം തള്ളിക്കളഞ്ഞു. പകരം, തന്റെകൂടെ വളർന്നവരും ഇപ്പോൾ തന്റെ ഭൃത്യരും ആയ ചെറുപ്പക്കാരുമായി കൂടിയാലോചിച്ചു.+
9 അങ്ങനെ ഈജിപ്തിലെ രാജാവായ ശീശക്ക് യരുശലേമിനു നേരെ വന്നു. യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും സൂക്ഷിച്ചിരുന്ന വിലയേറിയ വസ്തുക്കളെല്ലാം ശീശക്ക് എടുത്തുകൊണ്ടുപോയി.+ ശലോമോൻ ഉണ്ടാക്കിയ സ്വർണപ്പരിചകൾ ഉൾപ്പെടെ എല്ലാം കൊണ്ടുപോയി.+