-
ആവർത്തനം 12:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽവെച്ചാണു നിങ്ങൾ അവ തിന്നേണ്ടത്.+ നിങ്ങളും നിങ്ങളുടെ മകനും മകളും നിങ്ങൾക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനും സ്ത്രീയും നിങ്ങളുടെ നഗരങ്ങൾക്കുള്ളിലുള്ള ലേവ്യനും അവ ഭക്ഷിക്കണം. നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും നിങ്ങൾ ആഹ്ലാദിക്കണം.
-
-
സഭാപ്രസംഗകൻ 8:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 അതുകൊണ്ട് സന്തോഷിക്കൂ!+ അതാണ് എന്റെ ശുപാർശ. കാരണം, മനുഷ്യന്റെ കാര്യത്തിൽ, തിന്നുകുടിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി സൂര്യനു കീഴെ ഒന്നുമില്ല.+ സത്യദൈവം സൂര്യനു കീഴെ തന്നിരിക്കുന്ന ജീവിതകാലത്ത് അധ്വാനിക്കുന്നതോടൊപ്പം മനുഷ്യൻ ആഹ്ലാദിക്കുകയും വേണം.
-