-
യശയ്യ 32:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 കോട്ടഗോപുരങ്ങൾ വിജനമായിരിക്കുന്നു,
ശബ്ദമുഖരിതമായിരുന്ന നഗരം ആളൊഴിഞ്ഞുകിടക്കുന്നു.+
ഓഫേലും+ കാവൽഗോപുരവും പാഴ്നിലമായി മാറിയിരിക്കുന്നു;
അതു കാട്ടുകഴുതകളുടെ വിഹാരകേന്ദ്രവും
ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറവും ആയിരിക്കുന്നു.+
15 ഉന്നതങ്ങളിൽനിന്ന് നമ്മുടെ മേൽ ദൈവാത്മാവിനെ ചൊരിയുന്ന കാലത്തോളം,+
വിജനഭൂമി ഫലവൃക്ഷത്തോപ്പായിത്തീരുകയും
ഫലവൃക്ഷത്തോപ്പിനെ ഒരു വനമായി കരുതുകയും ചെയ്യുന്ന കാലത്തോളം, അവ അങ്ങനെ കിടക്കും.+
-
-
യശയ്യ 60:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 നിന്റെ ജനമെല്ലാം നീതിമാന്മാരായിരിക്കും,
ദേശം എന്നെന്നും അവരുടേതായിരിക്കും.
-