3 യഹോവയെ ഭയപ്പെടുന്നതിൽ+ അവൻ ആനന്ദിക്കും.
കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് അവൻ വിധി കല്പിക്കില്ല,
ചെവികൊണ്ട് കേൾക്കുന്നതനുസരിച്ച് ശാസിക്കുകയുമില്ല.+
4 പാവപ്പെട്ടവരെ അവൻ ന്യായത്തോടെ വിധിക്കും,
ഭൂമിയിലെ സൗമ്യരെപ്രതി അവൻ നേരോടെ ശാസിക്കും.
തന്റെ വായിൽനിന്നുള്ള വടികൊണ്ട് അവൻ ഭൂമിയെ അടിക്കും,+
അധരത്തിൽനിന്നുള്ള ശ്വാസത്താൽ അവൻ ദുഷ്ടന്മാരെ സംഹരിക്കും.+