-
ആവർത്തനം 31:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 അവരുടെ പൂർവികരോടു സത്യം ചെയ്ത ദേശത്തേക്ക്,+ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്,+ ഞാൻ അവരെ കൊണ്ടുപോകുകയും അവർ തിന്ന് തൃപ്തരായി അഭിവൃദ്ധി നേടുകയും ചെയ്യുമ്പോൾ+ അവർ അന്യദൈവങ്ങളിലേക്കു തിരിഞ്ഞ് അവയെ സേവിക്കുകയും എന്നോട് അനാദരവ് കാണിച്ച് എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും.+
-
-
2 രാജാക്കന്മാർ 17:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ദിവ്യദർശികളിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ഇങ്ങനെ ആവർത്തിച്ച് മുന്നറിയിപ്പു നൽകി:+ “നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരുക!+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിക്കുകയും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങൾക്കു നൽകുകയും ചെയ്ത എല്ലാ നിയമങ്ങളും, എന്റെ എല്ലാ കല്പനകളും ചട്ടങ്ങളും, അനുസരിക്കുക.” 14 എന്നാൽ അവർ അതു ശ്രദ്ധിച്ചില്ല. അവരുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കാതിരുന്ന അവരുടെ പൂർവികരെപ്പോലെ അവരും ദുശ്ശാഠ്യം കാണിച്ചുകൊണ്ടിരുന്നു.*+
-
-
നെഹമ്യ 9:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “പക്ഷേ, അനുസരണംകെട്ടവരായിത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്+ അങ്ങയുടെ നിയമത്തിനു പുറംതിരിഞ്ഞു.* അങ്ങയുടെ പ്രവാചകന്മാർ ആവശ്യമായ മുന്നറിയിപ്പു കൊടുത്ത് അവരെ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവർ അവരെ കൊന്നുകളഞ്ഞു. അവർ തങ്ങളുടെ പ്രവൃത്തികളാൽ കടുത്ത അനാദരവ് കാണിക്കുകയും ചെയ്തു.+
-