-
മത്തായി 8:14-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 പിന്നെ യേശു പത്രോസിന്റെ വീട്ടിൽ ചെന്നപ്പോൾ പത്രോസിന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടക്കുന്നതു കണ്ടു.+ 15 യേശു ആ സ്ത്രീയുടെ കൈയിൽ തൊട്ടു;+ അവരുടെ പനി മാറി. അവർ എഴുന്നേറ്റ് യേശുവിനെ സത്കരിച്ചു. 16 വൈകുന്നേരമായപ്പോൾ ധാരാളം ഭൂതബാധിതരെ ആളുകൾ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു രോഗികളെയെല്ലാം സുഖപ്പെടുത്തുകയും വെറും ഒരു വാക്കുകൊണ്ട് ഭൂതങ്ങളെ പുറത്താക്കുകയും ചെയ്‌തു. 17 അങ്ങനെ, “അവൻ നമ്മുടെ അസുഖങ്ങൾ ഏറ്റുവാങ്ങി, നമ്മുടെ രോഗങ്ങൾ ചുമന്നു”+ എന്ന് യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി.
-