23 ഇസ്രായേൽഗൃഹത്തിനു ബന്ദികളായി പോകേണ്ടിവന്നത് അവരുടെ സ്വന്തം തെറ്റുകൊണ്ടാണെന്ന്, അവർ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ടാണെന്ന്,+ ജനതകൾ അറിയേണ്ടി വരും. അതുകൊണ്ടാണ് ഞാൻ അവരിൽനിന്ന് മുഖം മറച്ച്+ അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചതും+ അവരെല്ലാം വാളിന് ഇരയായതും.