21 അപ്പോൾ നീ ഇങ്ങനെ മനസ്സിൽ പറയും:
‘ഞാൻ മക്കളെ നഷ്ടപ്പെട്ടവളും വന്ധ്യയും ആയിരുന്നു,
ഞാൻ തടവുകാരിയായി അന്യദേശത്ത് താമസിച്ചു,
പിന്നെ എനിക്കു കിട്ടിയ ഈ മക്കൾ ആരുടേതാണ്?
ആരാണ് ഇവരെ വളർത്തിയത്?+
ഞാൻ ഒറ്റയ്‌ക്കു കഴിയുകയായിരുന്നു,+
പിന്നെ ഇവരെല്ലാം എവിടെനിന്ന് വന്നു?’”+
22 പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു:
“ഞാൻ ജനതകൾ കാൺകെ എന്റെ കൈ പൊക്കും,
ജനങ്ങൾക്കായി ഞാൻ എന്റെ അടയാളം ഉയർത്തും.+
അവർ നിന്റെ പുത്രന്മാരെ കൈകളിൽ എടുത്തുകൊണ്ടുവരും;
നിന്റെ പുത്രിമാരെ തോളിൽ വെച്ച് കൊണ്ടുവരും.+