35 വിജനഭൂമിയും വരണ്ടുണങ്ങിയ ദേശവും സന്തോഷിച്ചുല്ലസിക്കും,+
മരുപ്രദേശം ആനന്ദിച്ച് കുങ്കുമംപോലെ പൂക്കും.+
2 അവിടം പൂത്തുലയും, നിശ്ചയം;+
അത് ആഹ്ലാദവും സന്തോഷവും കൊണ്ട് ആർത്തുവിളിക്കും.
അതിനു ലബാനോന്റെ മഹത്ത്വം ലഭിക്കും,+
കർമേലിന്റെയും+ ശാരോന്റെയും+ പ്രൗഢി കൈവരും.
അവർ നമ്മുടെ ദൈവമായ യഹോവയുടെ മഹത്ത്വവും പ്രൗഢിയും കാണും.