-
1 ദിനവൃത്താന്തം 28:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അപ്പോൾ ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇങ്ങനെ പറഞ്ഞു:
“എന്റെ ജനമായ എന്റെ സഹോദരന്മാരേ, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് ഒരു വിശ്രമസ്ഥലവും നമ്മുടെ ദൈവത്തിന് ഒരു പാദപീഠവും+ എന്ന നിലയിൽ ദൈവത്തിനുവേണ്ടി ഒരു ഭവനം പണിയുക എന്നത് എന്റെ ഹൃദയാഭിലാഷമായിരുന്നു. അതിനുവേണ്ട ഒരുക്കങ്ങളും ഞാൻ നടത്തി.+
-
-
പ്രവൃത്തികൾ 7:48-50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
48 എങ്കിലും, മനുഷ്യകരങ്ങൾ നിർമിച്ച ദേവാലയങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല.+ ഇതെക്കുറിച്ച് പ്രവാചകൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 49 ‘യഹോവ* ഇങ്ങനെ പറയുന്നു: സ്വർഗം എന്റെ സിംഹാസനമാണ്;+ ഭൂമി എന്റെ പാദപീഠവും.+ പിന്നെ ഏതുതരം ഭവനമാണു നിങ്ങൾ എനിക്കുവേണ്ടി പണിയുക? എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക? 50 എന്റെ കൈയല്ലേ ഇതെല്ലാം സൃഷ്ടിച്ചത്?’+
-