18 വഞ്ചനയുടെ വടംകൊണ്ട് സ്വന്തം തെറ്റുകളും
കയറുകൊണ്ട് സ്വന്തം പാപങ്ങളും കെട്ടിവലിച്ചുനടക്കുന്നവർക്കു കഷ്ടം!
19 “ദൈവത്തിനു ചെയ്യാനുള്ളതു ദൈവം പെട്ടെന്നു ചെയ്യട്ടെ;
അതു വേഗം സംഭവിക്കട്ടെ, അത് എന്താണെന്നു നമുക്കു കാണാമല്ലോ.
ഇസ്രായേലിന്റെ പരിശുദ്ധൻ ഉദ്ദേശിച്ചതു നടക്കട്ടെ,
അത് എന്താണെന്നു നമുക്ക് അറിയാമല്ലോ!”+ എന്നു പറയുന്നവർക്കു കഷ്ടം!