-
യഹസ്‌കേൽ 8:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അവയുടെ മുന്നിൽ ഇസ്രായേൽഗൃഹത്തിലെ 70 മൂപ്പന്മാർ നിൽപ്പുണ്ടായിരുന്നു. ശാഫാന്റെ+ മകനായ യയസന്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം കൈയിൽ പിടിച്ചുകൊണ്ടാണ് അവരെല്ലാം നിന്നിരുന്നത്. സുഗന്ധക്കൂട്ടിൽനിന്ന് സൗരഭ്യമുള്ള പുകച്ചുരുളുകൾ മുകളിലേക്ക് ഉയർന്നുകൊണ്ടിരുന്നു.+ 12 അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തിലെ മൂപ്പന്മാർ അവരുടെ വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന ഉൾമുറികളിൽ ഇരുട്ടത്ത് ചെയ്തുകൂട്ടുന്ന കാര്യങ്ങൾ നീ കണ്ടോ? ‘യഹോവ നമ്മളെ കാണുന്നില്ല. യഹോവ ദേശം വിട്ട് പോയി’ എന്നാണ് അവർ പറയുന്നത്.”+
-