വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 25:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും,*+

      പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.+

      തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമി​യിൽനിന്ന്‌ നീക്കി​ക്ക​ള​യും;

      യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.

  • ഹോശേയ 13:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ശവക്കുഴിയുടെ* പിടി​യിൽനിന്ന്‌ ഞാൻ എന്റെ ജനത്തെ മോചി​പ്പി​ക്കും.*

      മരണത്തിൽനിന്ന്‌ ഞാൻ അവരെ വീണ്ടെ​ടു​ക്കും.+

      മരണമേ, നിന്റെ വിഷമു​ള്ള്‌ എവിടെ?+

      ശവക്കു​ഴി​യേ, നിന്റെ സംഹാ​ര​ശേഷി എവിടെ?+

      എന്നാൽ, അനുകമ്പ എന്റെ കണ്ണിന്‌ അന്യമാ​യി​രി​ക്കും.

  • മർക്കോസ്‌ 12:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടു​ന്ന​തിനെ​ക്കു​റി​ച്ചോ, മോശ​യു​ടെ പുസ്‌ത​ക​ത്തി​ലെ മുൾച്ചെ​ടി​യു​ടെ വിവര​ണ​ത്തിൽ ദൈവം മോശ​യോ​ട്‌, ‘ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആണ്‌’ എന്നു പറഞ്ഞതാ​യി നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+

  • യോഹന്നാൻ 5:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഇതിൽ ആശ്ചര്യപ്പെടേ​ണ്ട​തില്ല. സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും അവന്റെ ശബ്ദം കേട്ട്‌ പുറത്ത്‌ വരുന്ന സമയം വരുന്നു.+ 29 നല്ല കാര്യങ്ങൾ ചെയ്‌ത​വർക്ക്‌ അതു ജീവനാ​യുള്ള പുനരു​ത്ഥാ​ന​വും മോശ​മായ കാര്യങ്ങൾ ചെയ്‌തവർക്ക്‌* അതു ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​വും ആയിരി​ക്കും.+

  • യോഹന്നാൻ 11:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 മാർത്ത യേശു​വിനോട്‌, “അവസാ​ന​നാ​ളി​ലെ പുനരുത്ഥാനത്തിൽ+ ലാസർ എഴു​ന്നേ​റ്റു​വ​രുമെന്ന്‌ എനിക്ക്‌ അറിയാം” എന്നു പറഞ്ഞു. 25 അപ്പോൾ യേശു മാർത്തയോ​ടു പറഞ്ഞു: “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും.+ എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും.

  • പ്രവൃത്തികൾ 24:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും+ പുനരുത്ഥാനം+ ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്റെ പ്രത്യാശ; ഇവരും അതുത​ന്നെ​യാ​ണു പ്രത്യാ​ശി​ക്കു​ന്നത്‌.

  • 1 കൊരിന്ത്യർ 15:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നതുപോലെ+ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂടെ​യാണ്‌ വരുന്നത്‌.+

  • 1 തെസ്സലോനിക്യർ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യേശു മരിക്കു​ക​യും ഉയിർത്തെഴുന്നേൽക്കുകയും+ ചെയ്‌തെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു​ണ്ട​ല്ലോ. അങ്ങനെയെ​ങ്കിൽ, യേശു​വി​ന്റെ അനുഗാ​മി​ക​ളാ​യി മരണത്തിൽ നിദ്രകൊ​ണ്ട​വരെ​യും ദൈവം ഉയിർപ്പി​ച്ച്‌ യേശു​വിനോടൊ​പ്പം കൊണ്ടു​വ​രും.+

  • വെളിപാട്‌ 20:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും എല്ലാം, സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അപ്പോൾ ചുരു​ളു​കൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരു​ളും തുറന്നു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മരിച്ച​വരെ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധിച്ചു.+ 13 കടൽ അതിലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. മരണവും ശവക്കുഴിയും* അവയി​ലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. അവരെ ഓരോ​രു​ത്തരെ​യും അവരുടെ പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക