-
യശയ്യ 42:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഞാൻ അന്ധന്മാരെ അവർക്കു പരിചിതമല്ലാത്ത വഴിയിലൂടെ കൊണ്ടുപോകും,+
അവർ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ നടത്തും.+
അവർക്കു മുന്നിലുള്ള ഇരുട്ടിനെ ഞാൻ പ്രകാശമാക്കി മാറ്റും,+
കുന്നും കുഴിയും നിറഞ്ഞ പ്രദേശം നിരപ്പാക്കും.+
ഇങ്ങനെയെല്ലാം ഞാൻ അവർക്കുവേണ്ടി ചെയ്യും; ഞാൻ അവരെ ഉപേക്ഷിക്കില്ല.”
-
-
മത്തായി 9:28-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 യേശു വീട്ടിൽ എത്തിയപ്പോൾ ആ അന്ധന്മാർ യേശുവിന്റെ അടുത്ത് എത്തി. യേശു അവരോടു ചോദിച്ചു: “എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”+ അവർ പറഞ്ഞു: “ഉണ്ട് കർത്താവേ, വിശ്വസിക്കുന്നുണ്ട്.” 29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ട്,+ “നിങ്ങളുടെ വിശ്വാസംപോലെ സംഭവിക്കട്ടെ” എന്നു പറഞ്ഞു. 30 അങ്ങനെ അവർക്കു കാഴ്‌ച കിട്ടി. എന്നാൽ “ആരും ഇത് അറിയരുത്”+ എന്നു യേശു അവരോടു കർശനമായി പറഞ്ഞു.
-