-
2 രാജാക്കന്മാർ 18:19-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അപ്പോൾ റബ്ശാക്കെ അവരോടു പറഞ്ഞു: “ഹിസ്കിയയോട് ഇങ്ങനെ പറയുക: ‘അസീറിയയുടെ മഹാരാജാവ് പറയുന്നു: “എന്തു വിശ്വസിച്ചാണു നീ ഇത്ര ധൈര്യത്തോടിരിക്കുന്നത്?+ 20 ‘എനിക്ക് ഒരു യുദ്ധതന്ത്രം അറിയാം, യുദ്ധം ചെയ്യാനുള്ള ശക്തിയുമുണ്ട്’ എന്നു നീ പറയുന്നു. പക്ഷേ ഒട്ടും കഴമ്പില്ലാത്ത വാക്കുകളാണു നീ ഈ പറയുന്നത്. ആരിൽ ആശ്രയിച്ചിട്ടാണ് എന്നെ എതിർക്കാൻ നീ ധൈര്യം കാണിക്കുന്നത്?+ 21 ചതഞ്ഞ ഈറ്റയായ ഈജിപ്തിലല്ലേ നീ ആശ്രയിക്കുന്നത്?+ ആരെങ്കിലും അതിൽ ഊന്നിയാൽ അത് അയാളുടെ കൈയിൽ തുളച്ചുകയറും. ഈജിപ്തുരാജാവായ ഫറവോനെ ആശ്രയിക്കുന്ന എല്ലാവരുടെയും ഗതി അതുതന്നെയായിരിക്കും. 22 ഇനി, ‘ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിലാണ് ആശ്രയിക്കുന്നത്’+ എന്നു നിങ്ങൾ പറഞ്ഞാൽ ഇതു കേൾക്കുക. യഹൂദയോടും യരുശലേമിനോടും, ‘നിങ്ങൾ യരുശലേമിലെ യാഗപീഠത്തിനു മുമ്പിലാണു കുമ്പിടേണ്ടത്’ എന്നു പറഞ്ഞ് ഹിസ്‌കിയ നീക്കം ചെയ്‌ത ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഈ ദൈവത്തിന്റെതന്നെയല്ലേ?”’+ 23 വേണമെങ്കിൽ എന്റെ യജമാനനായ അസീറിയൻ രാജാവുമായി പന്തയം വെച്ചുകൊള്ളൂ: ഞാൻ നിനക്ക് 2,000 കുതിരകളെ തരാം; അവയ്‌ക്ക് ആവശ്യമായത്ര കുതിരക്കാരെ കണ്ടുപിടിക്കാൻ നിനക്കു കഴിയുമോ?+ 24 രഥങ്ങൾക്കും കുതിരക്കാർക്കും വേണ്ടി നീ ഈജിപ്തിനെയല്ലേ ആശ്രയിക്കുന്നത്? ആ സ്ഥിതിക്ക് എന്റെ യജമാനന്റെ ഭൃത്യന്മാരിൽ ഏറ്റവും നിസ്സാരനായ ഒരു ഗവർണറെയെങ്കിലും ഇവിടെനിന്ന് തോൽപ്പിച്ചോടിക്കാൻ നിനക്കു പറ്റുമോ? 25 മാത്രമല്ല യഹോവയുടെ സമ്മതംകൂടാതെയാണോ ഞാൻ ഈ സ്ഥലം നശിപ്പിക്കാൻ വന്നിരിക്കുന്നത്? ‘ഈ ദേശത്തിനു നേരെ ചെന്ന് ഇതു നശിപ്പിക്കുക’ എന്ന് യഹോവതന്നെയാണ് എന്നോടു പറഞ്ഞത്.”
-