20 കഷ്ടകാലത്ത് യഹോവ അങ്ങയ്ക്ക് ഉത്തരമേകട്ടെ.
യാക്കോബിൻദൈവത്തിന്റെ പേര് അങ്ങയെ കാക്കട്ടെ.+
2 വിശുദ്ധസ്ഥലത്തുനിന്ന് ദൈവം അങ്ങയ്ക്കു സഹായം അയയ്ക്കട്ടെ;+
സീയോനിൽനിന്ന് തുണയേകട്ടെ.+
3 അങ്ങ് കാഴ്ചയായി അർപ്പിക്കുന്നതെല്ലാം ദൈവം ഓർക്കട്ടെ;
അങ്ങയുടെ ദഹനയാഗങ്ങൾ ദൈവം പ്രീതിയോടെ സ്വീകരിക്കട്ടെ. (സേലാ)