-
2 രാജാക്കന്മാർ 25:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 കൽദയസൈന്യം സിദെക്കിയയെ പിടിച്ച്+ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അവർ സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 7 അവർ സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. പിന്നെ നെബൂഖദ്നേസർ സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച് കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.+
-
-
യിരെമ്യ 38:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അപ്പോൾ യിരെമ്യ സിദെക്കിയയോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങിയാൽ* അങ്ങയുടെ ജീവൻ നഷ്ടപ്പെടില്ല. ഈ നഗരം തീക്കിരയാകുകയുമില്ല. അങ്ങും അങ്ങയുടെ വീട്ടുകാരും രക്ഷപ്പെടും.+ 18 പക്ഷേ അങ്ങ് ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങുന്നില്ലെങ്കിൽ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കും. അവർ അതു ചുട്ടുചാമ്പലാക്കും.+ അങ്ങ് അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’”+
-