-
യശയ്യ 34:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യഹോവയുടെ കൈയിൽ ഒരു വാളുണ്ട്; അതു രക്തത്തിൽ കുളിക്കും.
അതിൽ നിറയെ കൊഴുപ്പു പുരളും,+
ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാട്ടിൻകുട്ടികളുടെയും രക്തവും
ആൺചെമ്മരിയാടുകളുടെ വൃക്കയിലെ നെയ്യും അതിൽ പുരളും.
കാരണം, യഹോവയ്ക്ക് ബൊസ്രയിൽ ഒരു ബലിയുണ്ട്;
ഏദോം ദേശത്ത് ഒരു വലിയ സംഹാരമുണ്ട്.+
7 കാട്ടുപോത്തുകൾ അവയോടൊപ്പം ചെല്ലും,
കരുത്തുള്ളവയോടൊപ്പം കാളക്കുട്ടികളും പോകും,
അവരുടെ ദേശം രക്തത്തിൽ കുളിക്കും.
നിലത്തെ പൊടി കൊഴുപ്പിൽ കുതിരും.”
-
-
യഹസ്‌കേൽ 39:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 നിങ്ങൾ ശക്തരായവരുടെ മാംസം കഴിക്കും, ഭൂമിയിലെ തലവന്മാരുടെ രക്തം കുടിക്കും. അവരെല്ലാം ആൺചെമ്മരിയാടുകളും ഇളംചെമ്മരിയാടുകളും കോലാടുകളും കാളകളും ആണ്, ബാശാനിലെ കൊഴുപ്പിച്ച മൃഗങ്ങൾ!
-