15 ‘ആ സമയത്ത്, ഞാൻ ദാവീദിനു നീതിയുള്ള ഒരു മുള* മുളപ്പിക്കും.+ അവൻ ദേശത്ത് നീതിയും ന്യായവും നടപ്പിലാക്കും.+16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+
8 “‘മഹാപുരോഹിതനായ യോശുവേ, കേൾക്കുക. നിന്റെ മുന്നിൽ ഇരിക്കുന്ന നിന്റെ കൂട്ടാളികളും ഇതു ശ്രദ്ധിക്കണം. ഭാവിയിൽ സംഭവിക്കാൻപോകുന്നതിന്റെ അടയാളമാണ് ഈ മനുഷ്യർ. ഇതാ, നാമ്പ്+ എന്നു പേരുള്ള എന്റെ ദാസനെ ഞാൻ വരുത്തുന്നു.+