-
ആവർത്തനം 13:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ആ പ്രവാചകനെ അല്ലെങ്കിൽ സ്വപ്നദർശിയെ നിങ്ങൾ കൊന്നുകളയണം.+ കാരണം ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവരുകയും അടിമവീട്ടിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്‌ത നിങ്ങളുടെ ദൈവമായ യഹോവയെ ധിക്കരിക്കാനും അങ്ങനെ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ച വഴി വിട്ടുമാറാനും അയാൾ നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.+
-
-
യിരെമ്യ 29:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 യഹോവ പറയുന്നു: ‘ഇതാ, ഞാൻ നെഹലാംകാരനായ ശെമയ്യയ്ക്കും അവന്റെ പിൻതലമുറക്കാർക്കും എതിരെ തിരിയുന്നു. അവന്റെ ആളുകളിൽ ഒരാൾപ്പോലും ഈ ജനത്തിന് ഇടയിൽ ബാക്കിയുണ്ടാകില്ല. ഞാൻ എന്റെ ജനത്തിനു ചെയ്യാൻപോകുന്ന നന്മ അവൻ കാണുകയുമില്ല. കാരണം, യഹോവയെ ധിക്കരിക്കാൻ അവൻ ആളുകളെ പ്രേരിപ്പിച്ചു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
-